കണ്ണൂർ: കണ്ണൂർ സർവകലാശാല 18-ന് നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ.ടി. പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല.