തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിൽ അംഗങ്ങളാകാനുള്ള അഭിരുചി പരീക്ഷ 27-ലേക്കു മാറ്റി. കൂടുതൽ വിദ്യാർഥികൾക്ക് അവസരം നൽകാനാണിത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ അപേക്ഷ നൽകാൻ കഴിയാതിരിക്കുകയോ സ്കൂളിൽ പുതുതായി പ്രവേശനം ലഭിക്കുകയോ ചെയ്ത എല്ലാ കുട്ടികൾക്കും അവസരം നൽകാനാണ് പരീക്ഷ മാറ്റിയത്. പുതുതായി പരീക്ഷയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള 2021-22 വർഷത്തെ ഒൻപതാം ക്ലാസിലെ എല്ലാ വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാൻ 19-നു മുമ്പായി പ്രഥമാധ്യാപകർ പ്രത്യേക ക്രമീകരണം ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.