തൃക്കരിപ്പൂർ: ഇ.കെ.എൻ.എം. ഗവ. പോളിടെക്‌നിക് കോളേജിൽ ഒന്നാംവർഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് 18, 19 തീയതികളിൽ മുന്നാംഘട്ട തത്സമയ പ്രവേശനം നടക്കും. 18-ന് കംപ്യൂട്ടർ, ഇലക്‌ട്രോണിക്സ്, ബയോമെഡിക്കൽ എന്നീ വിഷയങ്ങളിലേക്കും 19-ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളിലേക്കുമാണ് പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻപേർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 8.30 മുതൽ 10.30വരെ കോളേജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. നിലവിൽ പ്രവേശനംലഭിച്ചവർ അഡ്മിഷൻ സ്ലിപ്പ്, ഫീ രശീതി, പി.ടി.എ. ഫണ്ട് എന്നിവ കരുതണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, www.gpttcrikaripur.in, ഫോൺ: 0467 2211400, 9946457866, 9497644788