തിരുവനന്തപുരം: സായുധസേനയുടെ കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാദമികളിൽ 2019നോ അതിനുശേഷമോ പ്രവേശനം നേടി സേനയിൽ കമ്മിഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടുലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സ്‌കൂളിൽ നിന്നും കമ്മിഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.

dswkeralab6@gmail.com ലേക്ക് അർഹതയുള്ളവർ നവംബർ 30-ന് വൈകീട്ട് അഞ്ചിനു മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം.