തിരുവനന്തപുരം: എൻജിനീയറിങ്, ആർകിടെക്ചർ, ഫാർമസി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്‌മെന്റിനുള്ള ഓൺലൈൻ ഓപ്ഷൻ 18-ന് 12 വരെ നൽകാം. നിശ്ചിത സമയത്തിനകം ഓപ്ഷൻ നൽകാത്തവരെ അലോട്ട്മെന്റിനു പരിഗണിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു.