മല്ലപ്പള്ളി: കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം ഓൺലൈൻ തുടർപരിശീലനം നൽകുന്നു. കോവിഡ് ലോക്‌ഡൗണിൽ കൃഷി പരിചയിക്കാനാണ് ഈ അവസരം. തീയതി, വിഷയം, ക്‌ളാസെടുക്കുന്ന ശാസ്ത്രജ്ഞൻ എന്ന ക്രമത്തിൽ. 17-കൂൺ കൃഷി-ഡോ. സിമ്പിൾ ജോർജ് വർഗീസ്, 18-മത്സ്യക്കൃഷി-ഡോ. സിമി റോസ് ആൻഡ്‌റൂസ്, 19-മണ്ണറിവ്-ഡോ. എം.എസ്.ഷൈലജകുമാരി, 20-തെങ്ങ് രോഗ നിയന്ത്രണം-ഡോ. ആർ.അനീസ് ജോസഫ്, 21-തീറ്റപ്പുൽ-ഡോ. കെ.ബിനി, 24-ശാസ്ത്രീയ പച്ചക്കറി-ഡോ. അനു ജി.കൃഷ്ണൻ, 25-കീടരോഗ ജൈവ നിയന്ത്രണം-ഡോ. എം.കെ.ധന്യ, 26-കാലാവസ്ഥാവ്യതിയാനം-ഡോ. കെ.അജിത്, 27-കിഴങ്ങ് വർഗങ്ങൾ-ഡോ. അമ്മു പുന്നൂസ്, 28-സൂക്ഷ്മ ജലസേചനം-ബി.വിഷ്ണു. വൈകീട്ട് മൂന്നിനാണ് ക്‌ളാസുകൾ. facebook live-https://www.facebook.com/rarskum