തിരുവനന്തപുരം: വിവിധ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടുകൂടി ഡി.ഫാം (ഡിപ്ലോമ ഇൻ ഫാർമസി) പാസായ വിദ്യാർഥികൾക്ക്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ്‌ വഴി 28-ന്‌ വൈകീട്ട്‌ 5 വരെ അപേക്ഷിക്കാം. ഏപ്രിൽ 11-ന്‌ തിരുവനന്തപുരം, തൃശ്ശൂർ എന്നീ കേന്ദ്രങ്ങളിൽവച്ചാണ്‌ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ.