തിരുവനന്തപുരം: സംസ്ഥാന യുവജനകാര്യ വകുപ്പിന്‌ കീഴിൽ പ്രവർത്തിച്ചുവരുന്ന ജി.വി.രാജ സ്‌പോർട്‌സ്‌ സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ്‌ സ്കൂൾ, കുന്നുംകുളം സ്‌പോർട്‌സ്‌ ഡിവിഷൻ, തൃശ്ശൂർ എന്നീ സ്കൂളുകളിലേക്ക്‌ അടുത്ത അധ്യയന വർഷത്തിലേക്ക്‌ കുട്ടികളെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ്‌ ജൂലായ്‌ 21 മുതൽ ഓഗസ്റ്റ്‌ 5 വരെ അതത്‌ ജില്ലകളിൽ നടത്തും.

അത്‌ലറ്റിക്‌സ്‌ (ഖേലോ ഇന്ത്യ), ബോക്‌സിങ്‌ (ഖേലോ ഇന്ത്യ), ജൂഡോ, ക്രിക്കറ്റ്‌ (പെൺകുട്ടികൾ), ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്‌ ബോൾ, ഹോക്കി (പെൺകുട്ടികൾ), റെസ്‌ലിങ്, തൈക്ക്വോണ്ടോ എന്നിവയാണ്‌ പ്രവേശനം ആരംഭിച്ചിരിക്കുന്ന കായിക ഇനങ്ങൾ.

വിദ്യാർഥികൾ www.gvrsportsschool.org ൽ നിന്നും ഡൗൺലോഡ്‌ ചെയ്ത്‌ പൂരിപ്പിച്ച യോഗ്യത സർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റും രണ്ട്‌ ഫോട്ടോയും കൊണ്ടുവരണം. അതത്‌ കേന്ദ്രങ്ങളിൽ 8 മണിക്ക്‌ മുമ്പേ റിപ്പോർട്ട്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9400688510, 9544056189.