കണ്ണൂർ: സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെ.ഡി.സി.) കോഴ്‌സിന് അപേക്ഷിച്ചവരിൽ വെയിറ്റിങ്‌ ലിസ്റ്റിൽപ്പെട്ട 41 മുതൽ 70 വരെയുള്ളവരുടെ അഭിമുഖം തിങ്കളാഴ്ച 11-ന് സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, ടി.സി., ഫീസ്, മറ്റ് അസൽരേഖകൾ എന്നിവ കൊണ്ടുവരണം. വിശദാംശങ്ങൾക്ക്: 04972 706790, 9747541481, 9446012206.