കണ്ണൂർ: കണ്ണൂർ, സേലം (തമിഴ്‌നാട്), ഗദക് (കർണാടകം), വെങ്കിടഗിരി (ആന്ധ്ര) എന്നിവിടങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി നടത്തുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസോ ഇംഗ്ലീഷ് വിഷയമായി പഠിച്ച തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജൂലായ് ഒന്നിന് 15-നും 23-നും മധ്യേ. പട്ടികവിഭാഗക്കാർക്ക് പരമാവധി 25. കണ്ണൂരിലെ 40 സീറ്റിൽ 30 എണ്ണം കേരളത്തിലുള്ളവർക്കാണ്. സേലത്ത് 17, വെങ്കിടഗിരി, ഗദക്-മൂന്ന് വീതം എന്നിങ്ങനെയാണ് കേരളത്തിൽനിന്നുള്ളവർക്ക് സംവരണം. സ്റ്റൈപ്പെന്റുമുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. www.iihtkannur.ac.in. അവസാന തീയതി ഓഗസ്റ്റ് ഒൻപത്.