തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വാശ്രയ കോളേജുകളിൽ പുതുതായി അഫിലിയേഷൻ നൽകിയ ബിരുദ, ബിരുദനാന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ അവസരം. ലേറ്റ് രജിസ്ട്രേഷനുൾപ്പെടെ ക്യാപ് രജിസ്ട്രേഷൻ പൂർത്തീകരിച്ചവരിൽനിന്ന് 18 മുതൽ 26 വരെ അതത് കോളേജുകളിൽ അപേക്ഷ സ്വീകരിക്കും. കോഴ്സുകളുടെ വിവരം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകരുടെ മെറിറ്റടിസ്ഥാനത്തിലുള്ള റാങ്കുപട്ടിക 28-ന് അതത് കോളേജുകളിൽ പ്രസിദ്ധീകരിക്കും. 29, 30 തീയതികളിലാണ് പ്രവേശനം. 31-ന് ക്ലാസ് തുടങ്ങും.