തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളേജിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസം 10,000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. ജനറൽ നഴ്‌സിങ്, ബി.എസ്‌സി. നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സുകൾ കഴിഞ്ഞ് കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് സെപ്റ്റംബർ 13-നകം അപേക്ഷിക്കാം. ഫോൺ: 0490 2399243, 7558825357. വെബ്‌സൈറ്റ്: www.mcc.kerala.gov.in/www.insermcc.org