തിരുവനന്തപുരം: സ്‌കോൾ കേരള സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ്(ഡി.സി.എ.) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30 വരെ രജിസ്‌ട്രേഷൻ നടത്താം.

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മേയ് ആദ്യവാരം

തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന തിരുവനന്തപുരം ഗവ. എസ്.എം.വി. ഹൈസ്‌കൂളിൽ മേയ് ആദ്യവാരം നടത്തും. രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന.

മേയ് മൂന്നിന് കാറ്റഗറി 1 & 4, നാലിന് കാറ്റഗറി 2, അഞ്ചിനും ആറിനും കാറ്റഗറി 3 വിഭാഗത്തിനുമാണ് പരിശോധന. വെരിഫിക്കേഷന് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും(എസ്.എസ്.എൽ.സി. മുതൽ) അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഹാൾ ടിക്കറ്റും കൊണ്ടുവരണം.