പുതുപ്പള്ളി: ജിസാറ്റ്‌ എൻജിനീയറിങ്‌ കോളേജിലെ 2017-21 ബാച്ചിന്റെ ബിരുദദാനച്ചടങ്ങ്‌ നടന്നു. എസ്‌.എൻ.ട്രസ്റ്റ്‌ സെക്രട്ടറി ആർ.രാജീവൻ അധ്യക്ഷത വഹിച്ച യോഗം കോളേജ്‌ സി.ഇ.ഒ. ആബിദ്‌ ഷഹീം ഉദ്‌ഘാടനം ചെയ്തു. സോമയ്യാ യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ ഡോ. വി.എൻ.രാജശേഖരൻപിള്ള മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ പ്രൊഫ. സാജു ഏലിയാസ്‌ സ്വാഗതവും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഒാഫീസർ കെ.എൻ.ഭരതൻ നന്ദിയും പറഞ്ഞു.