2020-21 അധ്യയനവർഷത്തിൽ അവസാനവർഷ ബിരുദ/ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഹാൾടിക്കറ്റ്, മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവസഹിതം ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കണ്ണൂർ സർവകലാശാല കാമ്പസ്, പി.ഒ. മാങ്ങാട്ടുപറമ്പ്‌, കണ്ണൂർ 670567 എന്ന വിലാസത്തിൽ സമർപ്പിക്കണം. പ്രൊഫോർമ www.kannuruniversitydpe.com എന്ന വെബ് സൈറ്റിൽ ലഭിക്കും. കായിക മത്സരത്തിൽ പങ്കെടുത്തവർ അവർക്ക് അർഹതപ്പെട്ട കൂടിയ മാർക്കിന് വേണ്ടി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷകൾ 22-ന് വൈകീട്ട് അഞ്ചിന് മുൻപ്‌ മാങ്ങാട്ട്പറമ്പ് കാമ്പസിൽ എത്തിക്കണം.

സെനറ്റ് തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാലാ സെനറ്റിലെ തിരഞ്ഞെടുപ്പിനായി നിയമസഭാ സാമാജികർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (കോർപ്പറേഷൻ, നഗരസഭ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്) മേയർ/ചെയർമാൻ/പ്രസിഡന്റുമാർ എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കൽ, തിരുത്തൽ, മാറ്റംവരുത്തൽ, ഒഴിവാക്കൽ എന്നിവയ്ക്ക് 29-നകം രേഖാമൂലം അപേക്ഷ നൽകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ലാബ് അസിസ്റ്റൻറ് നിയമനം

മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഈഴവ/തിയ്യ/ബിലവവിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. സൈക്കോളജിയിൽ ബിരുദമാണ് യോഗ്യത. ഇലക്‌ട്രിക്കൽ/റേഡിയോ ആൻഡ് ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ./ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ അഭികാമ്യം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 18-നു രാവിലെ 11-ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്റിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2782441.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പിലെ നാലാംസെമസ്റ്റർ എം.ബി.എ, നാലാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ആറാം സെമസ്റ്റർ എം.സി.എ. (സി സി.എസ്.എസ്. - റെഗുലർ / സപ്ലിമെൻറ്ററി) മേയ് 2021 പരീക്ഷകളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 29-വരെ അപേക്ഷിക്കാം.