തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് 20-ന് രാവിലെ 10-ന് സ്‌പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് നടക്കും. വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2327707.

ബി.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ.(ടൂറിസം മാനേജ്‌മെന്റ്)/ ബി.കോം. (ട്രാവൽ ആൻഡ്‌ ടൂറിസം) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് www.kittsedu.org മുഖേന അപേക്ഷിക്കാം. ഫോൺ-9446529467/0471-2327707.

ഫയർ ആൻഡ്‌ സേഫ്റ്റി ഡിപ്ലോമ

തിരുവനന്തപുരം: കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആൻഡ്‌ സേഫ്റ്റി പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. എസ്.എസ്.എൽ.സി. യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9526871584.