ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിൽ സിവില്‍ (ഡിസൈന്‍), (വര്‍ക്‌സ്) ഇലക്ട്രിക്കല്‍ ഗ്രാജ്വേറ്റ് ഇന്റേണിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഡിസൈന്‍ ഇന്റേണുകള്‍ക്ക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എം.ടെക്കും സിവില്‍ വര്‍ക്‌സില്‍ സിവില്‍ എന്‍ജിനീയറിങ് ബി.ടെക്കും ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബി.ടെക്കും വേണം. നവംബര്‍ 12നു മുന്‍പ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയറുടെ തിരുവനന്തപുരം കമലേശ്വരത്തുള്ള ഓഫീസിൽ അപേക്ഷിക്കണം.

ഗസ്റ്റ് ലക്ചറര്‍

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് 25-ന് രാവിലെ 11-ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലിലുള്ളവരെയാണ് പരിഗണിക്കുന്നത്.

ഉജ്ജ്വലബാല്യം അവാർഡ്

ആറിനും 18-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കായി വനിതാ ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020-ലെ ഉജ്ജ്വലബാല്യം അവാര്‍ഡിന് അപേക്ഷ/നാമനിർദേശം ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച കുട്ടികളെയാണ് പരിഗണിക്കുക. 30-ന് മുൻപ് അപേക്ഷിക്കണം. വെബ്സൈറ്റ്: www.wcd.kerala.gov.in