തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ എം.സി.എ. കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21-ന് രാവിലെ 9-ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വെബ്സൈറ്റ്: www.cet.ac.in.

ഉത്തരസൂചിക

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.keralapareekshabhavan.in

പട്ടികവിഭാഗക്കാർക്ക് നഴ്‌സിങ് കോഴ്‌സ്

പട്ടികവിഭാഗക്കാർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. വെബ്സൈറ്റ്: www.dme.kerala.gov.in ഫോൺ: 0471 2528575.