തിരുവനന്തപുരം: പാലക്കാട് നെഹ്‌റു അക്കാദമി ഓഫ് ലോ-യിൽ പുതിയതായി അനുവദിച്ച ബി.കോം എൽഎൽ.ബി (ഹോൺസ്) പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാം. ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനും പുതിയതായി അനുവദിച്ച കോഴ്‌സിലേക്ക് ഓപ്ഷൻ നൽകുന്നതിന് 18ന് ഉച്ചയ്ക്ക് 2വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും. ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 19ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്‌ലൈൻ നമ്പർ: 0471 2525300.