തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് ഓപ്ഷൻ പുതുക്കി നൽകാം. ബുധനാഴ്ച രാവിലെ പത്തുമുതൽ 19-ന് വൈകീട്ട് നാലുവരെ അഡ്മിഷൻ പോർട്ടലിലെ കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ പുതുക്കാം. ഒഴിവുവിവരവും നിർദേശങ്ങളും ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.