തിരുവനന്തപുരം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പൂജപ്പുര വനിതാ എൻജിനീയറിങ്‌ കോളേജിൽ ബി.ടെക്. കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥിനികൾ ബുധനാഴ്ച രാവിലെ 9.30-ന് നേരിട്ടെത്തണം. വിവരങ്ങൾക്ക്: 9895983656.

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക്കിന് ഒഴിവ് വന്നിട്ടുള്ള മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളിലേക്കും ബയോ ടെക്‌നോളജിയിൽ ഒഴിവുള്ള എൻ.ആർ.ഐ. സീറ്റിലേക്കും 20-ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.sctce.ac.in.