തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്ക്, എം.പ്ലാൻ ക്ലാസുകൾ ആരംഭിക്കുന്നത് നവംബർ 29-ലേക്കു മാറ്റി. ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ നവംബർ 15-ന് ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുവരെ പി.ജി. പ്രവേശനം പൂർത്തിയാകാത്തതിനാലാണ് ക്ലാസുകൾ ആരംഭിക്കുന്നത് മാറ്റിവച്ചത്.