തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ.(ഫുൾ ടൈം) ബാച്ചിലേക്ക് 19-ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തുന്നു.

അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അഭിമുഖത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് http://meet.google.com/vqk-gcmy-wer. വിവരങ്ങൾക്ക് 8547618290/9188001600.