തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഐ.എച്ച്.ആർ.ഡി.യുടെ വെബ്സൈറ്റിൽ (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷകൾ 29 വരെ പരീക്ഷാകേന്ദ്രത്തിൽ പിഴ കൂടാതെയും ഏപ്രിൽ 3 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.