തിരുവനന്തപുരം: കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ കേരള, എം.എഫ്‌.എ. (പെയിന്റിങ്‌), എം.എഫ്‌.എ. (സ്കൾച്ചർ) എന്നീ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രം കോ‌ളേജ്‌ ഓഫീസിൽ നിന്നും 105 രൂപയ്ക്ക്‌ നേരിട്ടും 140 രൂപയ്ക്ക്‌ തപാൽ മുഖേനയും ലഭിക്കും. എസ്‌.സി./എസ്‌.ടി. വിഭാഗങ്ങൾക്ക്‌ 55 രൂപയും 90 രൂപയുമാണ്‌. അപേക്ഷാപത്രം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പൽ, കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ കേരള, തിരുവനന്തപുരം എന്നപേരിൽ ഡിമാന്റ്‌ ഡ്രാഫ്‌ട്‌ എടുത്ത്‌ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16.