പി.ജി. ആയുർവേദ രണ്ടാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്‌ഷൻ കൺഫർമേഷൻ 21-ന് വൈകീട്ട് 3 വരെ നടത്താം. അലോട്ട്‌മെന്റിന് പരിഗണിക്കാൻ ഓപ്‌ഷൻ കൺഫർമേഷൻ നിർബന്ധമാണ്. പി.ജി. ആയുർവേദ (ഡിപ്ലോമ) കോഴ്‌സിൽ അപേക്ഷിച്ച റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർക്ക് ഡിപ്ലോമ കോഴ്‌സിലേക്ക് ഈ ഘട്ടത്തിൽ ഓപ്‌ഷൻ നൽകാം. വിവരങ്ങൾ: www.cee.kerala.gov.in വെബ്‌സൈറ്റിൽ.
കാറ്റഗറി ലിസ്റ്റ്
പി.ജി. ആയുർവേദ പ്രവേശനത്തിനുള്ള താത്‌കാലിക കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാറ്റഗറി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിൽ അപാകത ഉള്ളവർ കാറ്റഗറി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 19ന് 3 മണിക്കകം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.