തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രകായികവികസനം ലക്ഷ്യമിട്ട് കായികവകുപ്പ്, ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയുമായി സഹകരിച്ച് കായികതാരങ്ങൾക്ക് ആറുമാസം മുതൽ ഒരുവർഷംവരെ നീളുന്ന കോഴ്‌സുകൾ നടത്തും.
സ്പോർട്‌സ് മാനേജ്‌മെന്റ്, സ്പോർട്‌സ് കോച്ചിങ്, ഇവന്റ് ഓർഗനൈസേഷൻ, കായികസൗകര്യങ്ങളുടെ പ്രവർത്തനം, സ്പോർട്‌സ് മാർക്കറ്റിങ്, കായിക ഇടപെടൽ എന്നീ വിഷയങ്ങളിൽ മാസ്റ്റർ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമാണ് ഇപ്പോൾ നടത്തുന്നത്. അടുത്തഘട്ടത്തിലാണ് പുതിയകോഴ്‌സുകൾ ആരംഭിക്കുക.
പരിശീലകർ, കായിക എൻജിനിയർമാർ ഉൾപ്പെടെ 20 പേർക്കാണ് ഓൺലൈൻ കോഴ്‌സ് നൽകുന്നത്.