തിരുവനന്തപുരം: ഫെബ്രുവരി 20, 25, മാർച്ച് ആറ് തീയതികളിൽ നടത്തുന്ന പത്താംതലം പ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് മാർച്ച് 13-ന് പി.എസ്.സി. അവസരം നൽകും. പരീക്ഷാദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവത്തീയതി വരുന്ന/പ്രസവം കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ഗുരുതരമായ അപകടം സംഭവിച്ചവർ, സർവകലാശാലാ പരീക്ഷകളോ സർക്കാർ സർവീസിലേക്കുള്ള മറ്റുപരീക്ഷകളോ ഉള്ളവർ എന്നിവർക്കാണ് മാറ്റം അനുവദിക്കുക.

ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുന്നവർക്ക് പരിശോധനയ്ക്കുശേഷം തീയതി മാറ്റിനൽകും. jointce.psc@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡി.യിലേക്കാണ് അപേക്ഷിക്കേണ്ടത്.