എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിനുള്ള പുതുക്കിയ എൻ.ആർ.ഐ. കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്. മോപ്പ് അപ്പ് കൗൺസിലിങ്ങിനായി എൻ.ആർ.ഐ. ഓപ്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും ഈ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ എൻ.ആർ.ഐ. ഓപ്ഷനുകൾ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കുകയുള്ളൂ. മോപ്പ അപ്പ് കൗൺസിലിങ് സംബന്ധിച്ച വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.