പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ സ്പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 19-നകം ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ 17 മുതൽ 20-നകം അഡ്മിഷൻ എടുക്കണം. വെബ്‍സൈറ്റ്: www.lbscentre.kerala.gov.in ഫോൺ: 0471-2560363, 64.

നഴ്‌സിങ്, ഫാർമസി(ആയുർവേദം) അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്‌സി. നഴ്‌സിങ്(ആയുർവേദം), ബി.ഫാം.(ആയുർവേദം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ പട്ടികയിലുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 19, 20 തീയതികളിൽ പുതിയ കോഴ്‌സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2560363, 364.