പെരിയ: കേന്ദ്ര സർവകലാശാലയിൽ ജിനോമിക് സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി. എന്നിവയാണ് അടിസ്ഥാനയോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. അഭിമുഖം 18-ന് രാവിലെ 11-ന് പെരിയ കാമ്പസിൽ. രജിസ്‌ട്രേഷൻ രാവിലെ 10-ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in.