തിരുവനന്തപുരം: ആയുർവേദ, സിദ്ധ, യുനാനി യു.ജി. കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അതത് കോളേജുകൾതന്നെ പ്രവേശനം നടത്തും. താല്പര്യമുള്ള റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം.

ആയുർവേദ പി.ജി. കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലും റാങ്ക് ലിസ്റ്റിലുള്ളവർക്ക് കോളേജുകളുമായി ബന്ധപ്പെടാം. പ്രവേശനനടപടികൾ 20-ന് അവസാനിക്കും.

ഹോമിയോ(ബി.എച്ച്.എം.എസ്.) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 18-ന് രാവിലെ 11-ന് തിരുവനന്തപുരം ഗവ. ഹോമിയോ കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ.