തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസരീതിയിൽ സാങ്കേതികപരിജ്ഞാനം വർധിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ കോളേജ് അധ്യാപകർക്ക് ശില്പശാല സംഘടിപ്പിക്കുന്നു. 23മുതൽ 28വരെ നടക്കുന്ന പരിപാടിയിൽ സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്ക് പങ്കെടുക്കാം.

അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 19. വിവരങ്ങൾക്ക് http://www.kshec.kerala.gov.in. ബന്ധപ്പെടാവുന്ന നമ്പർ: 8281942902.