തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ 2020-21 വർഷത്തെ ജെ.ഡി.സി. പരീക്ഷകൾ ജൂൺ 24-ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് ജൂലായ് ഏഴുവരെ നടത്തുന്നത്. പരീക്ഷാ നടപടിക്രമങ്ങളെക്കുറിച്ചറിയാൻ വിദ്യാർഥികൾ അതത് കോളേജ്/ സെന്ററുകളുമായി ബന്ധപ്പെടണം.