തിരുവനന്തപുരം: 2020-ലെ എം.ഫാം കോഴ്‌സിന് രണ്ട് ഫാർമസി കോളേജുകളിലും ഏതാനും സ്വാശ്രയ ഫാർമസി കോളേജുകളിലും ഒഴിവുകളുണ്ട്. ഇതിൽ ഗവ. ഫാർമസി കോളേജുകളിലെ ഒഴിവുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മുഖേനയും സ്വാശ്രയ ഫാർമസി കോളേജുകളിലെ ഒഴിവുകൾ അതത് കോളേജുകൾ മുഖേനയും നികത്തും. ഹെൽപ് ലൈൻ: 0471-2525300.