തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസ്, വാഴയൂർ സാഫി കോളേജ് എന്നിവിടങ്ങളിലെ സ്വാശ്രയ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിലെ ബി.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ മുസ്‌ലിം-ഒന്ന്, എസ്.സി.,/എസ്.ടി./ഒ.ഇ.സി.-ഒന്ന്, പി.എച്ച്.-ഒന്ന് മറ്റു ബി.എസ്.സി. വിഭാഗത്തിൽ ഇ.ഡബ്ല്യു.എസ്.-ഒന്ന്, എസ്.സി./എസ്.ടി./ഒ.ഇ.സി.-രണ്ട്, സ്പോർട്സ്-ഒന്ന് ലക്ഷദ്വീപ്-ഒന്ന്, എൻ.ആർ.ഐ.-രണ്ട് എന്നീ ഒഴിവുകളിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. റാങ്കുപട്ടികയിൽ ഉൾപ്പെട്ടവർ ആവശ്യമായ അസൽ രേഖകൾ, ഫീസ് എന്നിവസഹിതം 18-ന് 11 മണിക്ക് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. സംവരണക്കാരുടെ അഭാവത്തിൽ ജനറൽവിഭാഗത്തിന് പ്രവേശനം നൽകും. ഫോൺ: 0494 2407345.