തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനുകീഴിൽ ബിരുദ കോഴ്സുകൾക്ക് 2015, 2016, 2017 വർഷങ്ങളിൽ പ്രവേശനംനേടി ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ചശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പഠനം തുടരാം.
ആറാംസെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് പിഴകൂടാതെ 25 വരെയും 100 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sdeuoc.ac.in>Notification, ഫോൺ: 0494 2407356, 2407494.