തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് ജൂനിയർ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകൾ) പരീക്ഷ 19-ന് നടക്കും. ഉച്ചയ്ക്ക് 2.20-ന് ലോഗിൻ ചെയ്ത് 2.30 മുതൽ നാല് വരെ പരീക്ഷ എഴുതാം. ലോഗിൻ സംബന്ധമായ എസ്.എം.എസുകൾ അയച്ചിട്ടുണ്ട്. 16 മുതൽ 18 വരെ മോക്ക് പരീക്ഷ എഴുതി സോഫ്റ്റ്‌വേർ പരിശീലിക്കാം. മോക്ക് പരീക്ഷാസമയത്തിനും സംശയനിവാരണത്തിനും https://ksicl.org സന്ദർശിക്കുക. എസ്.എം.എസ്. കിട്ടാത്തവർ 8547971483, 9544074633 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.