തിരുവനന്തപുരം: കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പുർ (9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 18 വരെ നടക്കും. അസൽ രേഖകൾ സഹിതം അതത് കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.

സ്‌കോൾകേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾകേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ www.scolekerala.org യിൽ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.

അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സ്‌കോൾകേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ’ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.

www.scolekerala.org മുഖേന 16 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ.