തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർസെക്കൻഡറി, പത്താംതരം തുല്യതാ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി ഒന്നു മുതൽ ആരംഭിക്കും. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറിക്ക് 2500 രൂപയും പത്താം ക്ലാസിന് 1850 രൂപയുമാണ് ഫീസ്. www.literacymissionkerala.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ. ഫോൺ: 0471-2472253, 2472254.