തിരുനാവായ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രദേശിക കേന്ദ്രത്തിൽ എം.എ./എ.എസ്.ഡബ്ള്യു. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.എ. മലയാളം, സംസ്കൃത സാഹിത്യം, സംസ്കൃത വ്യാകരണം, ഇംഗ്ലീഷ്, ഹിസ്റ്ററി, അറബിക്, ഹിന്ദി, എം.എസ്.ഡബ്ള്യു. എന്നീ കോഴ്‌സുകളിലേക്ക് 2021-2022 അധ്യയനവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കും ഡിഗ്രി പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അഭിരുചിയനുസരിച്ച് അപേക്ഷിക്കാം. പ്രവേശന ഫീസ് ഓൺലൈൻ ആയി അടക്കാം. പ്രായ പരിധിയില്ല. യോഗ്യത സർട്ടിഫിക്കറ്റുകൾ ഒാഗസ്റ്റ് 31-ന് മുമ്പ് ഹാജരാക്കിയാൽമതി. വാർഷിക വരുമാനം ഒരുലക്ഷത്തിൽ കുറവുള്ളവർക്ക് ഫീസ് സൗജന്യമാണ്. അപേക്ഷകൾ ഓൺലൈനായി ചൊവ്വാഴ്ചക്കു മുൻപായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.ssus.ac.in, www.ssusonline.org. ഫോൺ: 04942600310