കാസർകോട്: പട്ടികജാതി വികസനവകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അയ്യൻകാളി സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂളിലെ 2021-22 അധ്യയനവർഷത്തെ അഞ്ച്, പ്ലസ്‌വൺ ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള സെലക്‌ഷൻ ട്രയൽ നടത്തുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്ന് പ്രവേശനം ആഗ്രഹിക്കുന്നവർ തിങ്കളാഴ്ച രാവിലെ 9.30-ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 7012831236, 9605081001.