കണ്ണൂർ: കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്ര) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ എ.െഎ.സി.ടി.ഇ. അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 2021 ജൂലായ് ഒന്നിന് 15-നും 23-നും മധ്യേ. പട്ടികജാതി/പട്ടികവർഗക്കാർക്ക് പരമാവധി 25 വയസ്സ്. 20 ശതമാനം സീറ്റുകൾ നെയ്ത്തുവിഭാഗത്തിൽപ്പെട്ടവർക്ക്. അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് ഒൻപതിന് മുൻപ് www.iihtkannur.ac.in എന്ന വെബ്സൈറ്റ് വഴി നൽകണം. ഫോൺ: 0497-2835390, 2965390.