തിരുവനന്തപുരം: 2020-ലെ സർക്കാർ/സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബി.ഡി.എസ്. കോഴ്‌സിന്റെ രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ട്‌മെന്റിന് ശേഷം വന്ന ഒഴിവുകൾ നികത്താനായി പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തിയ മോപ്പ് അപ്പ് കൗൺസിലിന്റെ അലോട്ട്മെന്റ് റിസൾട്ട് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടേണ്ട അവസാനതീയതി ജനുവരി 18 വൈകുന്നേരം മൂന്ന്. ഹെൽപ്പ്‌ലൈൻ നമ്പർ: 0471 2525300.