തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ എം.പി.എഡ്. കോഴ്സിന്റെ പ്രൊവിഷണൽ റാങ്ക്‌പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം 19-ന് രാവിലെ 10.30 മുതൽ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ നടക്കും. റാങ്ക്‌പട്ടികയിൽ ഒന്നു മുതൽ 40 വരെ റാങ്കിൽ ഉൾപ്പെട്ടവർ രാവിലെ 10.30-നും 41 മുതൽ 85 വരെ റാങ്കിൽ ഉൾപ്പെട്ടവർ ഉച്ചയ്ക്ക് 2.30-നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.