തിരുവനന്തപുരം: ബി.എസ്‌സി./ നഴ്‌സിങ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 17 നും ജനറല്‍ വിഭാഗക്കാര്‍ക്ക് 19 നുമാണ് നിശ്ചയിച്ചിരിക്കുന്നത്. 17 ന് അലോട്ട്‌മെന്റില്‍ പങ്കെടുക്കേണ്ടവര്‍ 16നും 19ന് അലോട്ട്‌മെന്റില്‍ പങ്കെടുക്കേണ്ടവര്‍ 18 നും കോളേജ് ഓപ്ഷന്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈനായിട്ടാവും അലോട്ട്‌മെന്റ്. അതത് ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കൂ. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് എന്‍.ഒ.സി. നിര്‍ബന്ധമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടച്ച് നിശ്ചിത തീയതിക്കുള്ളില്‍ കോളേജില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363.
ഇന്‍ഡക്‌സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു
കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്‌സി. നഴ്‌സിങ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.
ഡി.എല്‍.എഡ് പരീക്ഷാ വിജ്ഞാപനം
2021 ജനുവരിയില്‍ നടത്തുന്ന ഡി.എല്‍.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ല്‍ വിജ്ഞാപനം ലഭ്യമാണ്.