തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്ന്‌ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കുള്ള ബി.എഫ്.എ. പ്രവേശനപ്പരീക്ഷ 21-ന് രാവിലെ 9-ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ 16 മുതൽ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം.