തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്സാമിനേഷന്‍(കൊമേഴ്‌സ് ഗ്രൂപ്പ്) കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പരീക്ഷാ കമ്മിഷണര്‍ക്ക്‌ അപേക്ഷ നല്‍കിയിട്ടുള്ളതും മഴക്കെടുതി മൂലം ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സാധിക്കാത്തതുമായവര്‍ക്ക് 15-ന് വൈകീട്ട് അഞ്ചു വരെ ഫീസടയ്ക്കാം. വെബ്‌സൈറ്റ്: www.lbscetnre.kerala.gov.in ലോവറിന്‌ 200 രൂപയും ഹയറിന് 250 രൂപയുമാണ് ഫീസ്.

നഴ്‌സിങ് പ്രവേശനം

തിരുവനന്തപുരം: സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscetnre.kerala.gov.in ലൂടെ ഓണ്‍ലൈനായി ഡിസംബര്‍ മൂന്നു വരെ അപേക്ഷിക്കാം. ഫോണ്‍: 0471-2560363, 364.