തിരുവനന്തപുരം: അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ(എം.ഇ.എ.) കേരളത്തിലെ ഒന്നാംവർഷ എൻജിനീയറിങ് ആർക്കിടെക്ചർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. രക്ഷാകർത്താവിന്റെ വാർഷികവരുമാനം 150000 രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷംതോറും 600 ഡോളറാണ് സ്കോളർഷിപ്പായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.meahouston.org. അവസാന തീയതി ഡിസംബർ 22.