തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ട്രെയിനിങ് കോളേജുകളിൽ ബി.എഡ്. പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് അവസരം.

ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ നൽകിയതുമൂലം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാകാത്തവർക്കും ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് പ്രവേശനം നേടിയവർക്കും അപേക്ഷയിൽ തിരുത്തൽ വരുത്താനും പുതിയ ഓപ്ഷനുകൾ ചേർക്കാനും 14 മുതൽ 16 വരെ സർവകലാശാല വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.

തിരുത്തലിനുശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. അഡീഷണൽ അലോട്ട്മെന്റ് 19-ന് പ്രസിദ്ധീകരിക്കും.